Site icon Fourteen Kerala – 14 Kerala News

ആളുകൾ ദരിദ്രരായി അഭിനയിക്കുന്നു, ബസിന് കാശില്ലാത്ത സ്ത്രീ സ്വകര്യ സ്കൂളിലേക്ക് മക്കളെ വിടുകയാണ്’; പ്രിയദർശിനി ബസ് യാത്രക്കാരെ അധിക്ഷേപിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ യാത്രാചെലവുകളെയും ജീവിതരീതികളെയും കുറിച്ച് വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ബസിൽ യാത്ര ചെയ്യാൻ പോലും പണമില്ലാത്ത സ്ത്രീകൾ കുട്ടികളെ ഫീസ് നൽകി പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് അയക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിവുകിടക്കുമ്പോഴും ഫീസ് നൽകി പ്രൈവറ്റ് സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.

‘ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും.

പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്’, സി.പി. ജോൺ പറഞ്ഞു. ആളുകൾ ദരിദ്രരായി അഭിനയിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version