രാജ്യത്തെ പുതിയ നിയമങ്ങള്‍ സമുദായങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്നതാകരുതെന്നും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് പൗരസ്വാതന്ത്രം നിഷേധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ സുവിശേഷത്തിന് സാക്ഷ്യം നല്‍കുന്ന അല്‍മായരെ നന്ദിയോടെ ഓര്‍ക്കുന്നു. സുവിശേഷം പ്രസംഗിക്കുവാനും അപരന് നന്മ ചെയ്യാനും ആരേയും ഭയക്കേണ്ടതില്ല. നമ്മുടെ കടമയാണിത്. ഭയം കൂടാതെ അത് നിര്‍വഹിക്കണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷനായി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജന. സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, മോണ്‍. സിറിയക് കുമ്പാട്ട്, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജീവ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളില്‍കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ അംഗം ഗ്ലെന്‍ ഇ സൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, ജോര്‍ജ് കള്ളിവയലില്‍, അഡ്വ. ബിജു പറയനിലം, ഡോള്‍ഫി ഡിസൂസ, സജി വര്‍ക്കി, ഷെവ. ഡോ.കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പന്‍വേല്‍ എആര്‍സിയില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 170 പ്രതിനിധികള്‍ പങ്കെടുത്തു. ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കിപാനല്‍ ചര്‍ച്ച, സംവാദം, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, നയ രൂപീകരണം എന്നിവ നടന്നു.
