Site icon Fourteen Kerala – 14 Kerala News

നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും

നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം തൊടുപുഴയിലും. ഫെബ്രുവരിയില്‍ കുട്ടിയെ വിറ്റ ആശുപത്രിയില്‍ അടക്കം പരിശോധന നടത്തി. ആദ്യ കേസില്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

അസം സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പൊലീസ് ആണ് തൊടുപുഴയില്‍ കുട്ടിയെ വിറ്റ സംഭവം കണ്ടെത്തുന്നത്. ആദ്യ കേസില്‍ പ്രതിയായ രാജിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തൊടുപുഴയിലെ സംഭവത്തിലേക്ക് എത്തിച്ചത്. ഇതേതുടര്‍ന്ന് ഈ കേസ് ഈരാറ്റുപേട്ട പൊലീസ് തൊടുപുഴ പോലീസിന് കൈമാറി.

തൊടുപുഴയില്‍ വച്ച് നവജാതശിശുവിനെ കൈമാറിയെന്നാണ് പ്രതി മൂപ്പില്‍ രാജയുടെ മൊഴി. പ്രസവം നടന്നത് ഫെബ്രുവരി മാസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണെന്നും മൊഴിയില്‍ ഉണ്ട്. കൊല്ലം സ്വദേശിയായ യുവതിയെന്ന പേരില്‍ ആശുപത്രിയില്‍ അഡ്മിറ്റായതയും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. കോട്ടയത്ത് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തീരുമാനിച്ചു.

Exit mobile version