Site icon Fourteen Kerala – 14 Kerala News

ഇടുക്കി കുമളിയിൽ ജനവാസ മേഖലയിൽ കരടിയിറങ്ങി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വളർത്തുനായ

ഇടുക്കി : ഇടുക്കി ജില്ലയിലെ കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. ഇന്നലെ രാത്രി ഒരുമണിയോടെ ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആനന്ദന്റെ വീടിന് സമീപമാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

വീടിനു മുന്നിൽ കെട്ടിയിരുന്ന വളർത്തുനായയെ കരടി ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കരടി അടുത്തെത്തിയതോടെ വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതാണ് ആക്രമണം ഒഴിവായത്.

ബഹളം കേട്ട് കരടി തിരികെ കാട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളിൽ കരടി വീടിന്റെ മുറ്റത്ത് ചുറ്റിത്തിരിയുന്നതും നായയെ ആക്രമിക്കാൻ പാഞ്ഞടുക്കുന്നതും കാണാം. വീട്ടുകാരുടെ നിലവിളി കേട്ടതോടെയാണ് കരടി പിന്മാറിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും പ്രദേശത്ത് വലിയ പരിഭ്രാന്തിയാണ് നിലനിൽക്കുന്നത്.

കൂട് സ്ഥാപിച്ച് പിടികൂടണമെന്ന് ആവശ്യംജനവാസ മേഖലയിൽ കരടിയിറങ്ങുന്നത് ഇത് ആദ്യമായാണ്. അതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായാണ് . ജീവന് തന്നെ ഭീഷണിയായ കരടിയെ ഉടൻതന്നെ കൂട് സ്ഥാപിച്ച് പിടികൂടി വനത്തിലേക്ക് മാറ്റണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

Exit mobile version