Site icon Fourteen Kerala – 14 Kerala News

തോറ്റ് മടങ്ങുന്നു….! കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. തന്റെ രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് രാജി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.

വിദ്യാഭ്യാസ മന്ത്രി ഉടൻ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരുന്നത്. മന്ത്രി രാജി വെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആദ്യ നിലപാടെങ്കിലും, പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ കർശന നിലപാടെടുത്തതോടെ സർക്കാരിന് വഴങ്ങേണ്ടി വന്നു. സമരക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് നാലാം ഘട്ട ചർച്ച നടത്താനിരിക്കെയാണ് ഈ നിർണ്ണായക രാഷ്ട്രീയ നീക്കം പുറത്തുവന്നിരിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞില്ലെങ്കിൽ രാജ്യവ്യാപകമായി കനത്ത പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സി.ജെ.പി.യുടെ മുന്നറിയിപ്പ്. മന്ത്രി രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരച്ചൂടിൽ അമരുമെന്നും തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും സമരക്കാർ വ്യക്തമാക്കുകയായിരുന്നു.

നാളെ വൈകീട്ട് ആറ് മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്തുമെന്നും, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഈ കടുത്ത നിലപാടുകൾക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ഒടുവിൽ രാജി സമർപ്പിച്ചത്.
സമരം വിജയമാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ പ്രതികരിച്ചു. ആദ്യമായാണ് ഒരു മന്ത്രി പ്രതിഷേധത്തെ തുടർന്ന് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. 12 വർഷത്തെ മോദി ഭരണത്തിൽ ഒരു മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതും ആദ്യമായാണ്.

അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ജൂൺ 28ന് വാങ്ചുക് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും വിദ്യാഭ്യാസ സംവിധാനത്തിലെ വ്യാപക പരിഷ്കാരങ്ങളും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ സമരം.

പ്രധാന ആവശ്യങ്ങളോട് സർക്കാർ അനുകൂല സമീപനം സ്വീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാങ്ചുക് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പങ്കാളിത്തം രാജ്യവ്യാപകമായി വലിയ ജനശ്രദ്ധ നേടുകയും യുവജന പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.

അതേസമയം തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കേ വ്യക്തമാക്കിയിരുന്നു . എങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു .

Exit mobile version