Site icon Fourteen Kerala – 14 Kerala News

ഡൽഹി സമരത്തിൽ വി.ഡി. സതീശന്റേത് ഇരട്ടത്താപ്പ്, സി.ജെ.പി. സമര ഐക്യദാർഢ്യ കേസുകൾ പിൻവലിക്കണംമെന്ന് മുഹമ്മദ് റിയാസ്

കൊച്ചി : ഡൽഹിയിലെ സി.ജെ.പി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടികൾക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശന്റേത് കടുത്ത ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡൽഹിയിലെ സമരവേദിയിൽ പങ്കെടുത്ത മുഖ്യമന്ത്രി അവിടെയെത്തിയിട്ടും വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടിയില്ലെന്ന് റിയാസ് ചൂണ്ടിക്കാട്ടി. നാടിനെ കബളിപ്പിക്കുന്ന നുണകൾ മാത്രം ഉൽപാദിപ്പിക്കുന്ന ഒരു ഫാക്ടറിയായി മുഖ്യമന്ത്രി മാറി കഴിഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി പ്രസ്താവന നടത്തുമ്പോൾ അതിന്മേൽ ഫാക്ട് ചെക്ക് നടത്തേണ്ട ഗതികേട് ഉണ്ടാവുന്നതെന്നും റിയാസ് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
അതേസമയം താൻ ‘പാറ്റകൾ’ എന്ന് വിളിച്ചത് രാജ്യത്തെ യുവാക്കളെയല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യാകാന്ത്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെക്കുറിച്ചാണ് താൻ ആ പ്രയോഗം നടത്തിയത് എന്നും, രാജ്യത്തെ യുവാക്കളോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് തന്റെ മുൻ പ്രസ്താവനയിൽ വിശദീകരണം നൽകിയത്. “വ്യാജ നിയമബിരുദധാരികളുടെ വിഷയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വ്യാജ ബിരുദമുപയോഗിച്ച് പിൻവാതിലിലൂടെ അഭിഭാഷക വൃത്തിയിലേക്ക് കടന്നുവരുന്നവരെക്കുറിച്ചും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതിനെക്കുറിച്ചുമുള്ള ചർച്ചയ്ക്കിടെയായിരുന്നു ആ പരാമർശം,” ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

തന്നെ കാണാൻ ദിനംപ്രതി നിരവധി യുവാക്കൾ വരാറുണ്ടെന്നും അവരിൽ നിന്നുള്ള ഊർജ്ജമാണ് തന്റെ മുന്നോട്ടുള്ള ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ തത്വങ്ങൾക്കനുസരിച്ച് ഓരോ പൗരന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version