Site icon Fourteen Kerala – 14 Kerala News

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി: ജൂഡോ താരം തൂലിക മാനിന് വിലക്ക്

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി.ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ. നാഡ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. തൂലിക മാനിന് ​ഗെയിംസിൽ മത്സരിക്കാനാകില്ല. ഇന്ത്യയ്ക്ക് സ്വർണ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക.

12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തൂലികയെ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ കോമൺവെൽത്ത് ​ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. 2022 ലെ ബർമിംഗ്ഹാം കോമൺ‌വെൽത്ത് ഗെയിംസിൽ വനിതകളുടെ +78 കിലോഗ്രാം വിഭാ​ഗത്തിലായിരുന്നു നേട്ടം.

ഇന്നലെ ഉത്തേജക മരുന്ന്‌ പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ജൂഡോ താരം അരുൺ കുമാറിനെ കോമൺവെൽത്ത്‌ ഗെയിംസിനുള്ള ടീമിൽനിന്ന് പുറത്താക്കിയിരുന്നു. 73 കിലോ വിഭാഗത്തിലായിരുന്നു മത്സരിക്കേണ്ടിയിരുന്നത്‌.മരുന്നടി തെളിഞ്ഞതിനെ തുടർന്ന്‌ ദേശീയ ഉത്തേജക മരുന്ന്‌ വിരുദ്ധ സമിതി (നാഡ) അരുണിന്‌ വിലക്കേർപ്പെടുത്തുകയായിരുന്നു.

Exit mobile version