Site icon Fourteen Kerala – 14 Kerala News

പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ യുവാവ് മരിച്ചു. അയ്യമ്പിള്ളി ആവോട്ടിൽ ശിവന്റെയും പ്രീതിയുടെയും മകനായ ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ജീവനക്കാരനാണ് മരണപ്പെട്ട ധീരജ്. പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ധീരജിനെ, മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ധീരജിനെ ഉടൻ തന്നെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചെറായി പൊതുശ്മശാനത്തിൽ നടക്കും. ദുബായിൽ ജോലി ചെയ്യുന്ന സൂരജ് ഏക സഹോദരനാണ്.

Exit mobile version