Site icon Fourteen Kerala – 14 Kerala News

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് മമ്മൂട്ടിയും കാര്‍ത്തിക് ആര്യനും. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാല്‍ നേടി. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം എആര്‍എം എന്ന ചിത്രത്തിലെ ഗാനത്തിന് വൈക്കം വിജയലക്ഷ്മി നേടി. ആനന്ദജ്യോതി സംവിധാനം ചെയ്ത ഭദ്രകാളി നാടകം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച റായനാണ് മികച്ച തമിഴ് സിനിമ. കമ്മിറ്റി കുറോളുവാണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മെയ്യഴകനിലെ സൗണ്ട് മിക്‌സിങ് എന്‍ജിനീയര്‍ സുരേന്‍ ജി പ്രത്യേക ജൂറി പരാമര്‍ശം നേടി. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ഫീച്ചര്‍ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.

Exit mobile version