Site icon Fourteen Kerala – 14 Kerala News

സഭാ തർ‌ക്കം: ‘മുഖ്യമന്ത്രിക്ക് പ്രശ്നപരിഹാരത്തിന് സാധിക്കും’; വിഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

ഓർത്തഡോക്സ്- യാക്കോബായ സഭ തർക്കം പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. സർക്കാരുമായി യോജിച്ച് പോകുവാൻ സഭ തയ്യാറാണ്. ‌നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കോടതി വിധികളുടെ അടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓർത്തഡോക്സ് സഭ.

സഭാതർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകുക എന്നത് ഏവരുടെയും സ്വപ്നമാണ്. മുഖ്യമന്ത്രിക്ക് ആ ദൗത്യം പക്ഷപാതരഹിതമായി നിർവഹിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ അറിയിച്ചു. ഈ വിഷയത്തിൽ സർക്കാരുമായി യോജിച്ച് പോകുവാൻ സഭ തയാറാണെന്നും മറുപക്ഷവും മുഖ്യമന്ത്രിയുടെ സ്വപ്നം സഫലമാകുവാൻ സഹകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

ഓർത്തഡോക്സ്- യാക്കോബായ സഭ തർക്കം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം. യാക്കോബായ സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പൊലിത്ത സ്ഥാനാരോഹണ ചടങ്ങിൽ ആയിരുന്നു പ്രതികരണം. സഭാതർക്കം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോൾ മറ്റെന്തുറപ്പാണ് വേണ്ടതെന്നും സഭാ തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹമെന്നും കർദിനാൾ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു.

Exit mobile version