Site icon Fourteen Kerala – 14 Kerala News

ഓപ്പറേഷന്‍ കുബേര; പാലക്കാട് നാലുപേര്‍ അറസ്റ്റില്‍

പാലക്കാട്: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പാലക്കാട് വിവിധയിടങ്ങളില്‍ നടത്തിയ പൊലീസ് പരിശോധയില്‍ നാലുപേര്‍ അറസ്റ്റില്‍. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണന്‍, പട്ടാമ്പി സ്വദേശികളായ ഷഫീര്‍, ഹംസ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പുറമെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിശോധനയില്‍ 1,18,000 രൂപയും ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍ തുടങ്ങിയ രേഖകളും പിടിച്ചെടുത്തു. നാലുമോട്ടോര്‍ ബൈക്കുകളും പിടിച്ചെടുത്തു. എലപ്പുള്ളി സ്വദേശി ഭരതരാജന്‍, വാളയാര്‍ സ്വദേശി സുധീഷ്, ഇളവമ്പാടം സ്വദേശി പ്രഭാകരന്‍, വടക്കഞ്ചേരി സ്വദേശി ഷിബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അഞ്ച് ഡിവൈഎസ്പി മാരുടെയും 33 സി ഐമാരുടെയും നേതൃത്വത്തിലാണ് പരിശോധന.

Exit mobile version