Site icon Fourteen Kerala – 14 Kerala News

സുഹൃത്തുക്കളുടെ ക്രൂരവിനോദത്തിൽ സ്വകാര്യഭാഗത്തിന് പരിക്കേറ്റു, വിവാഹം നിശ്ചയിച്ച യുവാവ് ജീവനൊടുക്കി


ബംഗളൂരു: പിറന്നാളാഘോഷത്തിനിടെ സുഹൃത്തുക്കൾ മദ്യലഹരിയിൽ കാണിച്ച ‘തമാശ’ അതിരുവിട്ടതോടെ സ്വകാര്യഭാഗത്ത് ഗുരുതരപരിക്കേറ്റ യുവാവ് ജീവനൊടുക്കി. ത്രിപുര സ്വദേശിയായ തപൻ നാഥ് (28) ആണ് മരിച്ചത്. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

രണ്ട് മാസം മുൻപ് സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ ഉണ്ടായ ഒരു സംഭവമാണ് തപന്റെ ജീവിതം മാറ്റിമറിച്ചത്. രണ്ട് മാസം മുൻപ് ഒരു സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കവേയാണ് തപൻ ആക്രമിക്കപ്പെട്ടത്. ആഘോഷത്തിനിടെ മദ്യലഹരിയിൽ ഒപ്പമുണ്ടായിരുന്നവർ തപൻ നാഥിന്റെ സ്വകാര്യഭാഗത്ത് പരിക്കേൽപിക്കുകയായിരുന്നു.

ഈ പരിക്ക് പൂർണമായും ഭേദമാകാതെ വന്നതോടെ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ചു. എന്നാൽ, ഇത് ഒരിക്കലും പഴയനിലയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്നും പരിഹരിക്കാനാവില്ലെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു. നാല് മാസത്തിനുശേഷം തപന്റെ വിവാഹം നിശ്ചയിച്ചതായിരുന്നു.കഴിഞ്ഞ ദിവസം ഈജിപുരയിലുള്ള വീട്ടിലെ മുറിയിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് തപനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സഹോദരൻ തപസ് നാഥിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത വിവേക് നഗർ പൊലീസ്, മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു, കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു

Exit mobile version