Site icon Fourteen Kerala – 14 Kerala News

ഇടവേളയ്ക്ക് ശേഷം ഇതാ വീണ്ടും കുതിപ്പ്; സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കൂടി. ഗ്രാമിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 560 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13160 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,05,280 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന്റെ വില ഉയര്‍ന്നതാണ് ഇവിടെയും സ്വര്‍ണവില ഉയരാന്‍ കാരണമായത്. യുഎസ്- ഇറാന്‍ ആക്രമണങ്ങള്‍ വീണ്ടും കടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വിലവര്‍ധന. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും കേരളത്തില്‍ സ്വര്‍ണവിലയെ സ്വാധാീനിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Exit mobile version