Site icon Fourteen Kerala – 14 Kerala News

ഇന്ന് ലോക ജനസംഖ്യാ ദിനം

ഇന്ന് ലോക ജനസംഖ്യാ ദിനം. ആഗോള ജനസംഖ്യ പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ഇന്നത്തെ ദിനം ഓര്‍മപ്പെടുത്തുന്നു.

ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. അതില്‍ 140 കോടി ജനങ്ങള്‍ വസിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. വിദ്യാഭ്യാസം, ലിംഗസമത്വം ഗുണനിലരാവരുമുള്ള ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇന്നത്തെ ദിനം ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യ വര്‍ധനവിലൂടെ ലോകത്തിന് ചില പുരോഗതികള്‍ ഉണ്ടെങ്കിലും വലിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. ജീവിത നിലവാരത്തിലുമുള്ള പുരോഗതി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചെങ്കിലും ആരോഗ്യസംരക്ഷണം വിദ്യാഭ്യാസം തൊഴില്‍ പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ പൊലും പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നു. ജനങ്ങളുടെ ഇത്തരത്തിലെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തിന് സാധിച്ചില്ലെങ്കില്‍ അവിടെ ദാരിദ്ര്യവും അസമത്വവും ഉയരുന്നു.

എല്ലാ മനുഷ്യര്‍ക്കും തുല്യത ഉറപ്പിക്കുക എന്നത് തന്നെയാണ് ഇന്നത്തെ ദിനത്തിന്റെ പ്രത്യേകത. 1987 ജൂലെ 11ന് ലോക ജനസംഖ്യ 500 കോടി എത്തിയ കണക്കെടുപ്പിനെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് 1989ല്‍ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ഗവേണിംഗ് കൗണ്‍സില്‍ അതിന്റെ പ്രാധാന്യം മനസിലാക്കി ഈ ഒരു ദിവസം ഉള്‍പ്പടുത്തിയത്. വര്‍ത്തമാന ഭാവി തലമുറകള്‍ക്കായി ആരോഗ്യവും തുല്യവും സുസ്ഥിരവുമായ ലോകം സൃഷ്ടിക്കാന്‍ വ്യക്തികളെയും സമൂഹങ്ങളെയും സര്‍ക്കാരുകളേയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ദിനം പ്രോത്സാഹിപ്പിക്കുന്നു.

Exit mobile version