Site icon Fourteen Kerala – 14 Kerala News

വിവാഹം കഴിഞ്ഞത് രണ്ട് മാസം മുൻപ്; വർക്കലയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരിയായ നവവധു മരിച്ചു

തിരുവനന്തപുരം : വർക്കലയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നവവധു മരിച്ചു. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയി. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടക്കും. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version