Site icon Fourteen Kerala – 14 Kerala News

പ്രതിഷേധ റാലിക്കിടെ സ്വന്തം അനുയായിയുടെ കരണത്തടിച്ച് മമത ബാനര്‍ജി, പിന്നാലെ പ്രവർത്തകരെ തള്ളി മാറ്റി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ റാലിക്കിടെ സ്വന്തം അനുയായിയുടെ കരണത്തടിച്ച് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന TMC റാലിക്കിടെയാണ് സംഭവം.

വഴി മാറാൻ ആവശ്യപ്പെട്ടാണ് സ്വന്തം അനുയായിയുടെ മുഖത്ത് അടിച്ചത്. പ്രവർത്തകരെ മമത തള്ളി മാറ്റി. റാലിക്കിടെ TMC – BJP പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബരുയിപൂർ ബലാൽസംഗ കൊലപാതക കേസിലാണ് ടിഎംസി റാലി സംഘടിപ്പിച്ചത്.

കാളിഘട്ടിലെ മമത ബാനര്‍ജിയുടെ വസതിക്ക് പുറത്താണ് സംഭവം നടന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബരായ്പൂരില്‍ പതിനൊന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ടിഎംസി റാലി സംഘടിപ്പിച്ചത്. റാലിക്കിടെ സംഘർഷമുണ്ടാവുകയും നിരവധി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിക്കേറ്റെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ന്ന് മമത ബാനര്‍ജി ഇടപെട്ട് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ക്രമീകരിക്കുകയായിരുന്നു.വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിന് തന്റെ വസതിക്ക് പുറത്തുള്ള വഴി ഒരുക്കാന്‍ മമത പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദ്ദേശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച ഒരു പ്രവര്‍ത്തകനെ മമത അടിച്ചത്.

Exit mobile version