Site icon Fourteen Kerala – 14 Kerala News

പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി

മലപ്പുറം:പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിലുള്ള കടുത്ത മാനസിക വിഷമത്തെത്തുടർന്ന് പതിനെട്ടുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി. നിലമ്പൂർ വടപുറം സ്വദേശിയായ ദീപക് (18) ആണ് സ്വന്തം വീട്ടുപൂറിയിൽ ജീവനൊടുക്കിയത്. മഞ്ചേരി ഗവൺമെന്റ് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു ദീപക്.

ചൊവ്വാഴ്ച രാവിലെയോടെയാണ് ദീപക്കിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയായിട്ടും ദീപക് മുറിയിൽനിന്ന് പുറത്തേക്ക് വന്നിരുന്നില്ല. തുടർന്ന് വീട്ടുകാർ റൂമിൽ നോക്കിയപ്പോഴാണ് ദീപക് ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്.
അടുത്തിടെ നടന്ന പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിലും മാർക്ക് കുറഞ്ഞുപോയതിലും ദീപക് കടുത്ത മാനസിക സങ്കടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ പൊലീസ് സംഭവത്തിൽ കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version