Site icon Fourteen Kerala – 14 Kerala News

അടിമാലിയിൽ അഴിഞ്ഞാട്ടം; മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾക്കെതിരെ പോലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു

ഇടുക്കി: പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും സ്കൂൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ചെയ്ത ആൾക്കെതിരെ പോലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു. വ്യാഴാഴ്ച വൈകുന്നേരം അടിമാലി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽ സ്ഥിരമായി മദ്യപിച്ച് അഴിഞ്ഞാടാറുള്ള ഇയാൾ, വിദ്യാർത്ഥികൾക്ക് നേരെയും മോശമായി പെരുമാറിയതോടെയാണ് പോലീസ് കർശന നടപടിയുമായി രംഗത്തെത്തിയത്.

ഇയാളെ നിയന്ത്രിക്കാൻ പോലീസ് പേപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിനെത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, വിദ്യാർത്ഥികളെ ശല്യം ചെയ്തയാൾക്കെതിരെ പോലീസ് സ്വീകരിച്ച വേഗത്തിലുള്ള നടപടിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പോലീസിന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version