Site icon Fourteen Kerala – 14 Kerala News

സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥരെ വളർത്ത് നായ കടിച്ചു

കോട്ടയം/കാസർകോട്: സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു. കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് പട്ടി കടിയേറ്റത്.

സെൻസെസിന് എത്തിയ വീട്ടിലെ പട്ടി ആണ് കടിച്ചത്. വയോധിക മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇയാൾ അതിരമ്പുഴ പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ മുഹമ്മദ് കബീറിനാണ് വളർത്തുനായയുടെ കടിയേറ്റത്.

കൊടുങ്ങല്ലൂർ സ്വദേശിയും ഉടുംബന്തല ജി.എൽ.പി. സ്കൂൾ അധ്യാപകനുമായ മുഹമ്മദ് കബീറിനെ വിവരശേഖരണത്തിന് ഇടയിലാണ് വീട്ടിലെ നായ ചങ്ങല പൊട്ടിച്ചു വന്ന് കടിച്ചത്.

Exit mobile version