Site icon Fourteen Kerala – 14 Kerala News

കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ

കണ്ണൂർ: കളിക്കാൻ പോയ 11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് എസ്.ഐ അറസ്റ്റിലായി. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥനെയാണ് (62) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

മഴമൂലം സ്കൂൾ അവധിയായതിനാൽ കളിക്കാൻ ഇറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന ഗോപിനാഥൻ കുട്ടിയെ ബലമായി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഗോപിനാഥന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.

സംഭവത്തെത്തുടർന്ന് ഗോപിനാഥന്റെ വീട്ടുപരിസരത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഭയം കാരണം ആദ്യം ഒന്നും പറയാതിരുന്ന പെൺകുട്ടി, പിന്നീടാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതോടെ പൊലീസ് ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Exit mobile version