Site icon Fourteen Kerala – 14 Kerala News

ഇടി മിന്നല്‍ എംബാപ്പെ; ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍

ലോകകപ്പ് ഫുട്‌ബോളില്‍ ഇറാഖിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍. കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. ഒസ്മാന്‍ ഡംബലെയാണ് മൂന്നാം ഗോള്‍ നേടിയത്. കനത്ത മഴയും ഇടിമിന്നലും മൂലം മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങാന്‍ വൈകിയത് രണ്ട് മണിക്കൂറോളം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മത്സരം കാലാവസ്ഥ പ്രശ്‌നം മൂലം തടസപ്പെടുന്നത്.

ഇന്നത്തെ പ്രകടനത്തോടെ എംബാപ്പെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ മുന്‍ ജര്‍മന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്തി. 13ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ആദ്യ ഗോള്‍. ഇതോടെ ലോകകപ്പ് ഗോള്‍ വേട്ടയില്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയ്‌ക്കൊപ്പമെത്തി. രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ രണ്ടാം ഗോളും നേടി. പിന്നാലെ ഡെംബലെയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോള്‍ നേടി. അതോടെ ഇറാഖിന്റെ പതനം പൂര്‍ത്തിയായി. എംബാപ്പെ ഈ ലോകകപ്പിലെ നാലാം ഗോളാണ് നേടിയത്.

Exit mobile version