Site icon Fourteen Kerala – 14 Kerala News

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കെങ്കേരിയിലുണ്ടായ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ബി.ജി.എസ് കോളജില്‍ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ അതുല്‍ സിബി, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്.

കെങ്കേരിയിലെ ആര്‍.ആര്‍ ഡെന്‍റല്‍ കോളജിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകായിരുന്നു.

വിദ്യാര്‍ഥികള്‍ മൈസൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇരുവരും മരണപ്പെട്ടു. മൃതദേഹം രാജ രാജേശ്വരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കെങ്കേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Exit mobile version