Site icon Fourteen Kerala – 14 Kerala News

ഭാര്യയെ തലമുടിയിൽ കുത്തിപ്പിടിച്ച് മാരകമായി മർദ്ദിച്ചു; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ വധശ്രമത്തിന് കേസ്

കൊടുങ്ങല്ലൂർ:ഭാര്യയെ കൊല്ലാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെയാണ് ഭാര്യ പ്രിയങ്കയുടെ പരാതിയിൽ മതിലകം പൊലീസ് കേസെടുത്തത്.

സ്വന്തം വീട്ടിൽ പോയി തിരികെ ആലയിലുള്ള ശ്രീകുമാറിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദ്ദനമെന്ന്‌ പ്രിയങ്ക മൊഴി നൽകി. തലമുടിയിൽ കുത്തിപ്പിടിച്ച് മാരകമായി മർദ്ദിക്കുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. തലയിലും, മുഖത്തും ഗുരുതരമായി പരിക്കേറ്റ പ്രിയങ്ക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

എന്നാൽ ചികിത്സ പൂർത്തിയാക്കാതെ പോയി. ബിജെപി നേതാക്കളുടെ ഭീഷണിയെ തുടർന്നാണ്‌ ആശുപത്രിയിൽ നിന്നും പോയതെന്ന്‌ പറയുന്നു. വ്യാഴാഴ്ചയാണ് പ്രിയങ്ക മതിലകം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്നാണ് വധശ്രമത്തിന് കേസെടുത്തത്. സിപിഐ എം നേതാവ് കെ യു ബിജു വധക്കേസടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശ്രീകുമാർ.

Exit mobile version