Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് ആശങ്ക കൂട്ടി ഷിഗെല്ല…: മൂന്ന് പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരികരിച്ചു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്താണ് മൂന്ന് കുട്ടികൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചത്. തോന്നക്കൽ, ചാക്ക, പുത്തിൻതോപ്പ് എന്നിവിടങ്ങളിലാണ് രോ​ഗം കണ്ടെത്തിയത്.

മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വയനാട്ടിലും ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസിലിയോസ് സ്കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കൊല്ലത്ത് എട്ട് വയസ്സുകാരനായ ആൺകുട്ടിക്കും 12 വയസ്സുകാരിയായ പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ രണ്ട് പേർ കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ച വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി അറിയിച്ചു.
രോഗബാധിതർ നിലവിൽ കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രത്യേകം സജ്ജമാക്കിയ വാർഡുകളിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Exit mobile version