Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ അതിതീവ്ര മഴ; തളാപ്പിൽ കെട്ടിടം റോഡിലേക്ക് ഇടിഞ്ഞുവീണു, പയ്യാമ്പലത്ത് സഞ്ചാരികളെ ഒഴിപ്പിച്ചു

കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ രാവിലെ മുതൽ കനത്ത പ്രകൃതിക്ഷോഭം. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പയ്യാമ്പലം ബീച്ചിൽ ശക്തമായ തിരമാലയെ തുടർന്ന് സഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു.

തളാപ്പിൽ കെട്ടിടം ഇടിഞ്ഞുവീണു. പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. സാധാരണ ഗതാഗതം കൂടുതലുള്ള റോഡാണിതെങ്കിലും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. കെട്ടിടവും മതിലും ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കണ്ണൂരിലെ ബല്ലാർഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകൾ നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സ്ഥിതിയാണുള്ളത്.

Exit mobile version