Site icon Fourteen Kerala – 14 Kerala News

ടാങ്കിൽ നിന്ന് വെള്ളത്തിന് പകരം വന്നത് 27 പാമ്പിൻ കുഞ്ഞുങ്ങൾ, ഞെട്ടിക്കുന്ന കാഴ്ച

ഹരിദ്വാര്‍ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വീടിന്റെ വാട്ടർ ടാങ്കിനുള്ളിൽ ഡസൻ കണക്കിന് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി.സാരായി ഗ്രാമത്തിലെ ഒരു വീട്ടിൽ ടാങ്കിനുള്ളിൽ അസാധാരണമായ അനക്കം കണ്ട് നടത്തിയ പരിശോധനയിലാണ് 27 പാമ്പിൻ കുഞ്ഞുങ്ങൾ ഇഴഞ്ഞുനടക്കുന്ന ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. തുടർന്ന് വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് പാമ്പ് പിടിത്തക്കാരായ താലിബ്, ഭോല എന്നിവര്‍ വീട്ടിലെത്തി ഇവയെ സുരക്ഷിതമായി ടാങ്കില്‍ നിന്നും പുറത്തെടുത്തു. 27 പാമ്പിന്‍ കുഞ്ഞുങ്ങളാണ് ടാങ്കില്‍ ഉണ്ടായിരുന്നതെന്ന് റേഞ്ച് ഓഫീസര്‍ ശിവ്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പിന്‍കുഞ്ഞുങ്ങളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ട്.

പാമ്പുകളെ പുറത്തെത്തിക്കുന്ന വിവരം അറിഞ്ഞതോടെ വീടിന് മുന്നില്‍ വന്‍ ജനക്കൂട്ടം എത്തി. വീട്ടിനുള്ളിലെ ടാങ്കില്‍ ഇത്രയും പാമ്പുകളെ ഒന്നിച്ച് കണ്ടതിന്റെ അമ്പരപ്പിലായിരുന്നു പലരും.

Exit mobile version