Site icon Fourteen Kerala – 14 Kerala News

മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ, തന്നെയും ജനത്തെയും അകറ്റാൻ കഴിയില്ല’ – മുഖ്യമന്ത്രി വിജയ് തിരുച്ചിറപ്പള്ളിയിൽ

ചെന്നൈ: തിരുച്ചി ഈസ്റ്റ് തന്റെ ഹൃദയത്തിന്റെ ഭാഗമാണെന്നും താൻ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് ജനങ്ങളുടെ മുഖ്യസേവകനാണെന്നും മുഖ്യമന്ത്രി വിജയ്.

തമിഴ്നാട്ടിലെ എല്ലാവർക്കും നന്ദി. എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ എന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തനിക്ക് എതിരാളികൾ ഇല്ലെന്ന് പറയരുത്. മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. ഇതിന് ഇടയിൽ മറ്റാരും ഇല്ല.

ഡിഎംകെ നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമായതിനെ വിജയ് പരിഹസിച്ചു. വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞാണ് വിജയ് സംസാരിച്ചത്. വിജയ് തമിഴ്നാട്ടിൽ ഓരോരുത്തരുടെയും പ്രതിനിധിയാണ്. നാളെയും അങ്ങനെ തന്നെ ആകും. തന്നെയും ജനത്തെയും അകറ്റാൻ കഴിയില്ലെന്നും വിജയ് പ്രസം​ഗമധ്യേ പറഞ്ഞു.

Exit mobile version