Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സാധാരണക്കാർക്ക് ആശ്വാസമായി വെറും അഞ്ച് രൂപയ്ക്ക് ചോറും മീൻ കറിയും നൽകാൻ ബിജെപി സർക്കാർ. സർക്കാർ കാന്റീനുകളിലാകും ഇവ ലഭ്യമാകുകയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു.

ഇതിനായി 400 കാന്റീനുകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കല്യാണിയിൽ നടന്ന ഔദ്യോഗിക യോഗത്തിന് ശേഷമായിരുന്നു പുതിയ പ്രഖ്യാപനം. സബ്‌സിഡിയിൽ ലഭ്യമാക്കുന്ന ഭക്ഷണത്തിന്റെ പ്രഖ്യാപനം തൃണമൂൽ കോൺഗ്രസിന്റെ മത്സ്യ – മാംസ നിരോധന ആരോപണം ശക്തമാകുന്നതിനിടയിലാണ് സർക്കാർ നടത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ നടന്ന പൊതുയോഗത്തിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ ഉയർത്തിയ ശക്തമായ ആരോപണവും ബംഗാളിന്റെ തനതു വിഭവങ്ങൾ നിരോധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ബംഗാൾ ജീവിക്കുന്നത് തന്നെ മത്സ്യത്തിലും ചോറിലുമാണ്. നിങ്ങൾ പറയുന്നത് ബംഗാളിലെ ജനങ്ങൾ മീൻ, മാംസം, മുട്ട എന്നിവ കഴിക്കരുതെന്നാണ്. പിന്നെ അവർ എന്ത് കഴിക്കും എന്നും മമത ചോദിച്ചിരുന്നു.

Exit mobile version