Site icon Fourteen Kerala – 14 Kerala News

ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആധാർ അനുബന്ധ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായുള്ള സമയം ഒരു വർഷം കൂടി നീട്ടി കേന്ദ്രസർക്കാർ.

2027 ജൂൺ 14 വരെ ആധാർ ഉടമകൾക്ക് myAadhaar പോർട്ടൽ വഴി ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നത് തുടരാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. 2026 ജൂണിൽ അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ഈ സൗകര്യം myAadhaar പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ, കൂടാതെ തിരിച്ചറിയൽ രേഖ (PoI), വിലാസ തെളിവ് (PoA) എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ അപ്‌ഡേറ്റുകൾക്ക് ഇത് ബാധകമാണ്.

ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള 25 രൂപയെന്ന നിരക്കാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചാർജ് 50 രൂപയായി തുടരും. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം.

Exit mobile version