Site icon Fourteen Kerala – 14 Kerala News

തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ‌ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി

തൃശൂർ: നെല്ലിക്കചോട്ടിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറയ്ച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലക്കടിച്ചുവീഴ്ത്തി.തലയ്ക്ക് ഗുരുതര പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണ ശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സൈക്കിളിൽ അക്രമി രക്ഷപ്പെടുത്തും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Exit mobile version