Site icon Fourteen Kerala – 14 Kerala News

20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന

മലപ്പുറം: പുലാമന്തോൾ ചേലാർകുന്നിൽ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണ തൊഴിലാളിയെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പകൽ 11 മണിയോടെ സൈനുദ്ദീൻ എന്നയാളുടെ വീട്ടിലായിരുന്നു അപകടം. കിണർ വൃത്തിയാക്കാനിറങ്ങിയ ചന്ദ്രൻ എന്ന തൊഴിലാളിയാണ് 20 അടി താഴ്ചയിലേക്ക് വീണത്.

കിണറ്റിനുള്ളിലെ പാറയിലേക്കാണ് അടിച്ച് വീണത്. നട്ടെല്ലിന് പൊട്ടലുണ്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസർമാരായ കെ ടി രാജേഷ്, എം കിഷോര്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ചന്ദ്രനെ സ്‌റ്റൈന്‍ ബോര്‍ഡില്‍ സുരക്ഷിതമായി ബന്ധിച്ച് റോപ്പിന്‍റെ സഹായത്തോടെ പുറ ത്തെത്തിക്കുകയായിരുന്നു.

Exit mobile version