Site icon Fourteen Kerala – 14 Kerala News

ഇടതുകോട്ടകളിൽ അടിപതറുന്നു; തളിപ്പറമ്പിലും പയ്യന്നൂരിലും വിയർത്ത് സിപിഎം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കവെ, ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ തളിപ്പറമ്പിൽ നിലവിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള പിന്നിലായി.

അതോടൊപ്പം മൃ​ഗീയ ഭൂരിപക്ഷം ലഭിക്കുന്ന പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വെറും അയ്യായിരം വോട്ട് മാത്രമാണ് ലീഡ് നേടിയത്.വിമതരുടെ പ്രവേശനത്തോടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് രണ്ടും. പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ. കുഞ്ഞകൃഷ്ണനാണ് വിമതനായി മത്സരിച്ചത്.

യുഡിഎഫ് പിന്തുണ നൽകി. ഇവിടെ കനത്ത മത്സരമാണ് നടക്കുന്നത്. പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെ തുടർന്നാണ് ടി.കെ. ​ഗോവിന്ദൻ വിമതനായി രം​ഗപ്രവേശനം ചെയ്തത്. പിന്നാലെ യുഡിഎഫ് പിന്തുണ നൽകി. കടുത്ത മത്സരമാണ് ഇവിടെയും നടക്കുന്നത്.

Exit mobile version