Site icon Fourteen Kerala – 14 Kerala News

വീണ്ടും മുഖ്യമന്ത്രിയാകണം, പിണറായി വിജയന് വേണ്ടി കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ച് ആരാധകൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കദളിപ്പഴം പാൽ വഴിപാട്. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ച് ആരാധകൻ. ചോതി നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ മറ്റൊരാളും വിഷ്ണുപൂജ വഴിപാട് നടത്തി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്.പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ടാക്കിയിരിക്കുന്നത്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ചയാണ് പൂജ.

അതേസമയം രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. നാല് സീറ്റില്‍ എല്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്.

യുഡിഎഫ് 68, എൽഡിഎഫ് 66, ബിജെപി 6 എന്ന നിലയിലാണ് ലീഡ്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീ‍‍ഡ് ചെയ്യുന്നത്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജൻ പല്ലനാണ് മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിൽ സി പി ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയിൽ റോജി എം ജോണിനാണ് ലീഡ്. തൃത്താലയിൽ വി ടി ബൽറാണ് മുന്നില്‍. തൃക്കാക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്.

Exit mobile version