Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . ഇന്ന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയും പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയുമായി. ഇന്നലെ വൈകീട്ടും ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു.

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ രാവിലെ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 35 രൂപ വർധിച്ച് 14,155രൂപയായിരുന്നു രാവിലത്തെ വില. പവന് 280 രൂപകൂടി 1,13,240 രൂപയുമായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വില വർധിച്ച ശേഷം ശനി, ഞായർ ദിവസങ്ങളിൽ മാറ്റമുണ്ടായിരുന്നില്ല.

അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 16.33 ഡോളർ കുറഞ്ഞ് 4,663.32 ഡോളറായി. 0.35 ശതമാനമാണ് കുറഞ്ഞത്. 2026 ജനുവരി 29നാണ് കേരളത്തിൽ സ്വർണം റേക്കോഡ് നിരക്കിലെത്തിയത്. ഗ്രാമിന് 16,395രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

Exit mobile version