Site icon Fourteen Kerala – 14 Kerala News

ഗുജറാത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ഗാന്ധിന​ഗർ: ഗുജറാത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വഡോദര സ്വദേശികളായ സാജിദ് ഇഖ്ബാൽ ഖിൻജി (55), ഇല്യാസ് ഇഖ്ബാൽ ഖിൻജി (50), ഇസ്ഹാഖ് ഇഖ്ബാൽ ഖിൻജി (48), റെഹാൻ അസ്ഗർ ഖിൻജി (35) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ കലോലിന് സമീപമായിരുന്നു ദാരുണമായ അപകടം. വഡോദരയിൽ നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version