Site icon Fourteen Kerala – 14 Kerala News

കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

കാസര്‍കോട്: എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്.

അതേസമയം ഹരിപ്പാട് പള്ളിപ്പാട് 40 വയസുകാരിക്ക് പാമ്പ് കടിയേറ്റു. പള്ളിപ്പാട് സ്വദേശിനി സിന്ധുവിനാണ് കടിയേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. വീടിന്റെ ഗേറ്റ് അടക്കുന്നതിനായി പോയപ്പോൾ ആണ് പാമ്പ് കടിയേറ്റത്.

അണലി ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ഉടൻ തന്നെ കരിയിലകുളങ്ങര എൽമെക്സ് ആശുപത്രിയിൽ എത്തിച്ച് ആന്റി വെനം നൽകി. 10 ഡോസ് ആന്റി വെനമാണ് നൽകിയത്. നിലവിൽ ഇവർ ഐസിയുവിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version