Site icon Fourteen Kerala – 14 Kerala News

കണിയാപുരത്തിന്റെ നൊമ്പരമായി അഫ്റാൻ; അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം

കണിയാപുരം : വാഹന അപകടത്തിൽ മരിച്ച കണിയാപുരം എംജിഎം സ്കൂളിലെ മുഹമ്മദ് അഫ്റാന് സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം. 83% മാർക്ക് നേടിയാണ് ഫുട്ബോൾ താരം കൂടിയായ അഫ്റാൻ വിജയിച്ചത്.

മാർച്ച് 12നു ഉച്ചയ്ക്കു 1.50നു കണിയാപുരം–മസ്താൻമുക്ക് റോഡിൽ ആയിരുന്നു അപകടം. അഫ്റാൻ ഓടിച്ച ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് അഫ്റാൻ തൽക്ഷണം മരിച്ചു. കണിയാപുരം പള്ളിനട നാലുമുക്ക് കെപിആർഎ ഡി–23 എ.എ മൻസിലിൽ എ.കെ അനിലിന്റെയും സഫീറ അബ്ദുൽ സലാമിന്റെയും മകനാണ്.

അഫ്റാനും മാതാവും രണ്ട് സഹോദരങ്ങളും അടക്കം കുടുംബത്തിലെ 6 പേർ ഉംറയ്ക്കു പോകാനായി വീട്ടിൽ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലായിരുന്ന‌ു അപ്രതീക്ഷിത ദുരന്തം.

Exit mobile version