Site icon Fourteen Kerala – 14 Kerala News

കുൽഗാം ഏറ്റുമുട്ടലിൽ ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരൻ, 2018 മുതൽ ഷോപ്പിയാനിലും കുൽഗാമിലും സജീവമായ പാകിസ്താൻ പൗരനായ ബാബർ ആണെന്ന് തിരിച്ചറിഞ്ഞതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (കശ്മീർ) വിജയ് കുമാർ അറിയിച്ചു. ഒരു റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ എന്നിവ ഭീകരനിൽ നിന്ന് കണ്ടെടുത്തതായി ഐജിപി പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ പരിവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഇന്ത്യൻ സൈന്യത്തിന്റെയും ജെ-കെ പൊലീസിന്റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്. രക്ഷാസേന വീടുതോറുമുള്ള തെരച്ചിൽ നടത്തുകയാണ്.

Exit mobile version