Site icon Fourteen Kerala – 14 Kerala News

അയൽവീട്ടിൽനിന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നായുടെ കടിയേറ്റു; കണ്ണൂരിൽ എട്ടുവയസ്സുകാരന് പരിക്ക്

പെരിങ്ങത്തൂർ: നായുടെ കടിയേറ്റ് എട്ടുവയസ്സുകാരന് പരിക്ക്. പുല്ലൂക്കര മുക്കിൽപീടികയിലെ കൂവ്വപനത്തിൽ സമീർ സഖാഫിയുടെ മകൻ ഹംദാൻ അബ്ദുല്ല (8)ക്കാണ് നായുടെ കടിയേറ്റത്.

അയൽവീട്ടിൽനിന്ന് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നായുടെ കടിയേറ്റത്. പാനൂരിലെ താലൂക്ക് ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സക്കുശേഷം പിന്നീട് തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. രൂക്ഷമായ നായ്ശല്യം നിലനിൽക്കുന്ന പ്രദേശത്ത് മദ്റസയിലും സ്‌കൂളിലും പോകുന്ന കുട്ടികൾക്ക് വലിയ ഭീഷണിയായി മാറുകയാണ്. നഗരസഭയും ബന്ധപ്പെട്ടവരും ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Exit mobile version