Site icon Fourteen Kerala – 14 Kerala News

വോട്ട് ചെയ്യാൻ പോകാൻ ഇനി വണ്ടി പേടിക്കേണ്ട; വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കി ഊബർ

സംസ്ഥാനത്തെ വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ആശ്വാസമായി ഊബർ ഇന്ത്യയുടെ സൗജന്യ യാത്രാ വോട്ടർമാർക്ക് പോളിങ് ബൂത്തുകളിലേക്ക് പോകാനും തിരികെ വരാനും ഊബർ സൗജന്യ യാത്ര ഒരുക്കുന്നു. ഊബർ ആപ്പിലെ കാർ, ഓട്ടോ സേവനങ്ങളിൽ ഇത് ലഭ്യമാണ്.

ഈ സേവനം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ലഭ്യമാകുക. വോട്ടർ കയറുന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾ പൂർണ്ണമായും സൗജന്യമായിരിക്കും. അതിന് ശേഷമുള്ള ദൂരത്തിന് കൃത്യമായ ചാർജ് നൽകേണ്ടി വരും. ഊബർ ആപ്പിലെ ‘Travel to your polling booth for free’ എന്ന ഓപ്ഷൻ വഴി ഇത് ബുക്ക് ചെയ്യാം. എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യാത്രാ സൗകര്യങ്ങളുടെ കുറവ് കാരണം ആരും വോട്ട് ചെയ്യാതിരിക്കരുത് എന്ന ലക്ഷ്യത്തോടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സഹകരണത്തോടെയാണ് ഊബർ ഈ പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ നാല് മണിക്കൂർ പിന്നിട്ടപ്പോൾ 16.27 ശതമാനം പോളിങ് രേഖപ്പെടുത്തി.

Exit mobile version