Site icon Fourteen Kerala – 14 Kerala News

ഗുഡ് ബൈയ് പിണറായി വിജയൻ, ഇനി ഭരണമാറ്റം, യു ഡി എഫിന് അനുകൂലമായ ഒരു തരംഗം കേരളത്തിൽ ആഞ്ഞടിക്കുകയാണ്’ – രമേശ് ചെന്നിത്തല

കണ്ണൂർ : കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ പത്ത് വർഷക്കാലത്തെ ഇരുണ്ട ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് ഒരു പുതിയ പ്രഭാതത്തിലേക്ക് , വെളിച്ചത്തിലേക്ക് എത്തുന്നതിന്റെ നടപടികളാണ് ഇപ്പോൾ കേരളത്തിൽ ഒട്ടാകെ നടന്നു കൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല.

യു ഡി എഫിന് അനുകൂലമായ ഒരു തരംഗം കേരളത്തിൽ ആഞ്ഞടിക്കുകയാണ് . എനിക്ക് പറയാനുള്ളത് ഗുഡ് ബൈയ് പിണറായി വിജയൻ എന്നാണ് . ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് ഒരു മാറ്റമാണ്, ഭരണമാറ്റം കേരളത്തിൽ ഉണ്ടാക്കുകയാണ് . അതുകൊണ്ടാണ് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അപൂർവ്വമായ തിരക്ക് കാണാൻ സാധിക്കുന്നത് .ശബരിമലയിലെ സ്വർണം കൊള്ളയടിച്ചവർക്ക് ആരാണ് വോട്ട് ചെയ്യാൻ പോകുന്നത് . ബി ജെ പിക്ക് ആരും വോട്ട് ചെയ്യാൻ പോകുന്നില്ല . ജനങ്ങൾ യു ഡി എഫിന് ഒപ്പമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

അതേസമയം നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നിലവിലെ ദേശീയ സർവ്വേ ഫലങ്ങൾ യുഡിഎഫിന്റെ വിജയം വ്യക്തമാക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. നേരത്തെ യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം പ്രഖ്യാപിച്ചവർ പോലും ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ്. അതേസമയം, കേരളത്തിലെ ചില ‘തട്ടിക്കൂട്ട്’ സർവ്വേകളെ അദ്ദേഹം വിമർശിച്ചു. ഇത്തരം സർവ്വേകൾ നടത്തുന്നവർ സ്വന്തം വിശ്വാസ്യത തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പല ഉദ്യോഗസ്ഥരും ബാലറ്റ് പേപ്പർ ലഭിക്കാത്തതിനെത്തുടർന്ന് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നിട്ടുണ്ടെന്നും ഇത് ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version