Site icon Fourteen Kerala – 14 Kerala News

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി കപ്പൽ; പിന്നാലെ എത്തുന്നത് 87,000 ടൺ ഇന്ധനം

ദില്ലി: എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ ആശ എന്ന കപ്പലാണ് ഇന്നലെ സുരക്ഷിതമായി കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചത്. 15,400 ടൺ എൽപിജിയാണ് കപ്പലിലുള്ളത്.

ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി. ആകെ 87000 ടൺ എൽപിജി നിറച്ച നാല് കപ്പലുകൾകൂടി ഉടൻ ഹോർമുസ് കടക്കാൻ കാത്തിരിക്കുകയാണ്. അതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവർത്തിച്ചു.

ഹോർമുസ് കടൽപാത തുറക്കേണ്ടതിൻറെ ആവശ്യകത ഇറാൻ വിദേശകാര്യ മന്ത്രിയെ ഇന്ത്യ അറിയിച്ചതായും സൂചനയുണ്ട്. ആഗോള വ്യാപാരത്തിന് ഈ കടൽപാത അതീവ നിർണായകമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ‌8 ലക്ഷം പൈപ്പ് ഗ്യാസ് കണക്ഷൻ പുതുതായി നല്കി എന്ന് കണക്കുകൾ പുറത്തുവന്നു.

Exit mobile version