Site icon Fourteen Kerala – 14 Kerala News

സംവിധായകൻ രഞ്ജിത്തിനെ 2 യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഫെഫ്ക

ലൈം​ഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

എല്ലാ അംഗങ്ങൾക്കും ഒരേ നിയമം തന്നെയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തിര നടപടിയെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇന്നലെ തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത സംവിധായകൻ രഞ്ജിത്തിനെ ഇന്ന് രാവിലെ തന്നെ മജിസ്ട്രേറ്റ് മുൻപിൽ ഹാജരാക്കിയിരുന്നു. പ്രഥമ ദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.
പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. നടി എന്തുകൊണ്ട് കമ്മിറ്റിക്ക് പരാതി നൽകിയില്ല. പരാതി വ്യാജമാണെന്നും ചൂണ്ടിക്കാണിച്ച രഞ്ജിത്ത് ജാമ്യ ഹർജി ഫയൽ ചെയ്തു.

ജാമ്യം നൽകരുതെന്ന് നിലപാടിലാണ് പ്രോസിക്യൂഷൻ. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ പ്രതി പുറത്തിറങ്ങിയാൽ കേസട്ടിമറിക്കപ്പെടും എന്നും പ്രോസിക്യൂഷൻ കോടതിയേ അറിയിച്ചു.ഫോർട്ട്‌ കൊച്ചിയിൽ നടന്ന സിനിമ ചിത്രീകരണത്തിനെടെയാണ് രഞ്ജിത്ത് യുവനടിയോട് അപമര്യാദയെ പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുനിർത്തൽ ലൈംഗിക അതിക്രമം, തുടങ്ങി 4 വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

Exit mobile version