Site icon Fourteen Kerala – 14 Kerala News

ക്രിസ് മോറിസ് വിരമിച്ചു; ഇനി പരിശീലകൻ

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആഭ്യന്തര ടീമായ ടൈറ്റൻസിൻ്റെ പരിശീലകനാവുകയാണെന്നും താരം അറിയിച്ചു. ദക്ഷിണാഫ്രിക്കക്കായി 69 മത്സരങ്ങൾ കളിച്ചിട്ടുള്ള് താരമാണ് മോറിസ്. ഐപിഎലിൽ വിവിധ ടീമുകൾക്കായി 81 മത്സരങ്ങളിലും താരം പാഡണിഞ്ഞു.

ദേശീയ ജഴ്സിയിൽ 4 ടെസ്റ്റുകളും 42 ഏകദിനങ്ങളും 23 ടി-20കളുമാണ് മോറിസ് കളിച്ചത്. ഈ ഫോർമാറ്റുകളിൽ യഥാക്രമം 12, 48, 34 വിക്കറ്റുകളും 459, 1756, 697 റൺസുകളും താരം നേടിയിട്ടുണ്ട്. 81 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 618 റൺസും 95 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version