Site icon Fourteen Kerala – 14 Kerala News

മരത്തിനുമുകളിൽ കഫേ തുടങ്ങി നടൻ ഹരീഷ് ഉത്തമൻ; ‘ഇത് സിനിമയിലെത്തുന്നതിന് മുമ്പേയുള്ള ആഗ്രഹം

ഒരു ചായക്കട തുടങ്ങണമെന്ന് വെറുതെയെങ്കിലും പറയാത്തവർ വിരളമായിരിക്കും, ഏറെ നാളായി തന്റെ മനസ്സിൽ കിടന്ന ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ചലച്ചിത്രതാരം ഹരീഷ് ഉത്തമൻ. അഭിനയരംഗത്തെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ചിന്തകളിലൂടെ കടന്നുപോയ റസ്റ്ററന്റ് എന്ന ആശയം 2026 മാർച്ച് 14-നാണ് സഫലമായത്. മരത്തിനു മുകളിലാണ് അതിമനോഹരമായ ഈ കഫേ തുടങ്ങിയിരിക്കുന്നത്. ഇതുപോലൊന്ന് ലോകത്ത് ആദ്യമാണെന്നാണ് നടൻ പറയുന്നത്. ഇങ്ങനെയൊരു സംരംഭം തുടങ്ങാനുണ്ടായ കാരണത്തെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് ഉത്തമൻ.

രാവിലെ എട്ടു മണി മുതൽ രാത്രി എട്ടുവരെയാണ് തമിഴ്‌നാട്ടിലെ ഓറോവില്ലിനടുത്തുള്ള ട്രീ ടോപ്പ് കഫേ പ്രവർത്തിക്കുന്നത്. കഫേയുടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഭക്ഷണങ്ങളുമെല്ലാം ഹരീഷ് ഉത്തമൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിദേശികളടക്കം നിരവധിപ്പേരാണ് ട്രീ ടോപ്പ് കഫേയിലെത്തുന്നതെന്നാണ് ട്രീ ടോപ്പ് കഫേയുടെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.

എപ്പോഴും സ്‌പെഷ്യലായത് എന്തെങ്കിലുമൊന്ന് സൃഷ്ടിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇന്ന് ട്രീ ടോപ്പ് കഫേയെ കുറിച്ച് ലോകത്തിന് മുന്നിൽ പങ്കുവെക്കുമ്പോൾ എന്റെ ഹൃദയം നിറയുന്നു. കഴിഞ്ഞ ജൂണിലാണ് ഈ സ്വപ്നത്തിന്റെ വിത്ത് പാകിയത്. എന്റെ സുഹൃത്ത് ശങ്കറും ഞാനും ഒരുമിച്ച് ആദ്യമായി ഇതിനെക്കുറിച്ച് ആലോചിച്ചത് അപ്പോഴായിരുന്നു. സത്യം പറഞ്ഞാൽ, ഈ സ്വപ്നം ഇതിലും എത്രയോ കാലം മുൻപേ ഉള്ളതാണ്. 2008 മുതൽ, ഒരു കഫേയുടെയോ റസ്റ്ററന്റിന്റെയോ ഭാഗമാകാനുള്ള ആഗ്രഹം ഞാൻ ഉള്ളിൽ കൊണ്ടുനടന്നിരുന്നു. ജീവിതം മുന്നോട്ട് പോയി, സിനിമ സംഭവിച്ചു, അപ്പോഴും ആ സ്വപ്നം അതിന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനിന്നു.

Exit mobile version