Site icon Fourteen Kerala – 14 Kerala News

നോമ്പിന് ഹോട്ടലില്‍ ഭക്ഷണം നല്‍കിയതിന് മുസ്ലിങ്ങള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചരണം; കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍

തിരൂർ: മത വിദ്വേഷ പ്രചരണം നടത്തിയ കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍. ശ്രീജിത്ത് എന്ന 46 കാരനാണ് അറസ്റ്റിലായത്. നോമ്പുകാലത്ത് ഹോട്ടലില്‍ ഭക്ഷണം വിറ്റതിന് മുസ്ലീങ്ങള്‍ ആക്രമിച്ചെന്നായിരുന്നു വിദ്വേഷ പ്രചാരണം. തിരൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാള്‍ മുസ്ലീങ്ങള്‍ ആക്രമിച്ചെന്ന തരത്തില്‍ വ്യാജപ്രാചരണം നടത്തിയത്. അറസ്റ്റിലായ ശ്രീജിത്ത് ഹോട്ടല്‍ ജീവനക്കാരനാണ്.

കഴിഞ്ഞ ദിവസം കുടുംബശ്രീയിലെ മൂന്ന് പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കി കൊടുത്തു. അതിന്റെ പേരില്‍ ചില മുസ്ലീങ്ങള്‍ എത്തി ആക്രമിച്ചുവെന്നും കടയ്ക്കകത്ത് നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്നുമൊക്കെയായിരുന്നു ശ്രീജിത്തിന്റെ പ്രചാരണം.

തനിക്ക് പിന്തുണ നൽകാൻ കൂട്ടായ്മ രൂപീകരിച്ച് മുന്നോട്ട് വരണമെന്നും സഹകരിക്കുന്നവർ ബന്ധപ്പെടണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഇതെല്ലാം വ്യാജമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ മുമ്പ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നള പൊലീസ് അറിയിച്ചു.

Exit mobile version