Site icon Fourteen Kerala – 14 Kerala News

രാജേഷ് പാലങ്ങാട്ടിന് കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

തളിപ്പറമ്പ് : കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ. എം. എസ്. എസ് ) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് പാലങ്ങാട്ടിന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. തളിപ്പറമ്പ് വിക്രാനന്തപുരം ക്ഷേത്ര പരിസരത്തു നിന്നും അദ്ദേഹത്തെ വാദ്യമേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ച് നഗരം ചുറ്റി ടൗൺ സ്ക്വയറിൽ സ്വീകരണ സമ്മേളനം നടന്നു.

തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. കെ.എം എസ്. എസ് ജില്ലാ പ്രസിഡൻ്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി. പ്രഭാകരൻ, നഗരസഭ ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, കൗൺസിലർമാരായ എ. അശോകൻ, പി.ലതിക,ഫോക് ലോറിസ്റ്റ് ഡോ. സഞ്ജീവൻ അഴിക്കോട്, സംസ്ഥാന സെക്രട്ടറി പി.കെ. ജനാർദ്ദനൻ, ജില്ലാ സെക്രട്ടറി എം.പുരുഷോത്തമൻ, ഷീബ ചിമ്മിണിയൻ, ഷീബ രവീന്ദ്രൻ, യു.നാരായണൻ, അശ്വന്ത് മുണ്ടേരി എന്നിവർ പ്രസംഗിച്ചു.

Exit mobile version