കൊച്ചി: ചെല്ലാനം കണ്ടക്കടവിൽ ചുഴലിക്കാറ്റിൽ വീട് തകർന്നവർക്ക് ട്വന്റിഫോറിന്റെ കൈത്താങ്ങ്. 5 വീടുകൾ ട്വന്റിഫോർ പുനർനിർമിച്ച് നൽകും. ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ മോർണിംഗ് ഷോയ്ക്കിടെയാണ് പ്രഖ്യാപനം നടത്തിയത്. ചെല്ലാനം കണ്ടക്കടവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്. ട്വന്റിഫോറിന്റെ ഇടപെടലിൽ ദുരന്തബാധിതർ നന്ദി അറിയിച്ചു.
വീടുകളിൽ പലതും ഭാഗികമായും തകർന്നു. ഇക്കൂട്ടത്തിൽ ഒരു വീട്ടിൽ ഏഴോളം ആളുകൾ താമസിക്കുന്ന വീടുകളും ഉൾപ്പെടും. വലിയ ശബ്ദംകേട്ട് ആളുകൾ വീടിന് പുറത്തിറങ്ങിയതിനാൽ കൂടുതൽ അപകടം ഒഴിവാകുകയായിരുന്നു.
