Site icon Fourteen Kerala – 14 Kerala News

ഞങ്ങളുടെ നേതാവിനെ വധിച്ച അമേരിക്ക വേദിയാകുന്ന ലോകകപ്പിന് ഇല്ല’; ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് പിന്മാറി ഇറാന്‍

ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറി. തങ്ങളുടെ നേതാവിനെ വധിച്ച അമേരിക്ക വേദിയാകുന്ന ലോകകപ്പിന് ഇല്ലെന്ന് ഇറാന്‍ കായിക മന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ ആക്രമങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും അഹമ്മദ് ഡോയാന്‍മാലി പറഞ്ഞു. എന്നാല്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ ടീമിനെ ട്രംപ് സ്വാഗതം ചെയ്തു.

ഞങ്ങളുടെ കുട്ടികള്‍ സുരക്ഷിതരല്ല. അടിസ്ഥാനപരമായി പങ്കെടുക്കുന്നതിനുള്ള സാഹചര്യം നിലവിലില്ല – ഡോയാന്‍മാലി പറഞ്ഞു. സുരക്ഷാ – നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ലെന്ന് കായിക മന്ത്രി വ്യക്തമാക്കി. ഒന്‍പത് മാസത്തിനിടെ അമേരിക്കയുടെ ഭാഗത്തുനിന്ന് രണ്ട് ആക്രമണങ്ങള്‍ ഉണ്ടായി. തങ്ങളുടെ നിരവധി പൗരന്മാര്‍ കൊല്ലപ്പെട്ടു – അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളാണ് ഫിഫ ലോക കപ്പിന് വേദിയാകുന്നത്. എന്നാല്‍, ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചല്‍സ്, സിയാറ്റില്‍ എന്നിവയുള്‍പ്പെടെയുള്ള അമേരിക്കന്‍ നഗരങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്.ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലവന്‍ കഴിഞ്ഞ ആഴ്ച തന്റെ ടീമിന്റെ പങ്കാളിത്തത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

Exit mobile version