Site icon Fourteen Kerala – 14 Kerala News

കിരീടത്തിളക്കത്തിൽ സഞ്ജു തിരുവനന്തപുരത്ത്; ഫൈനലിലെ ഹീറോയ്ക്ക് ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം : ടി20 ലോകകപ്പ് കിരീട വിജയത്തിന് ശേഷം ഇന്ത്യൻ താരം സഞ്ജു സാംസൺ ജന്മനാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഫൈനലിൽ ന്യൂസിലൻഡിനെതിരെ 46 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിച്ചു. ഈ ടൂർണമെന്റോടെ ഒരു ലോകകപ്പ് പതിപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന വിരാട് കോലിയുടെ റെക്കോർഡും സഞ്ജു മറികടന്നു. പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും സഞ്ജുവിനാണ്.

നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമായ സഞ്ജു, ധോണിക്ക് ശേഷമുള്ള ടീമിന്റെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായാണ് അറിയപ്പെടുന്നത്. ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി കിരീടം നിലനിർത്തിയതോടെ ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

Exit mobile version